തബുവിനും അര്‍ജുൻ കപൂറിനും ഒപ്പം നസ്സറുദ്ദിൻ ഷാ, കൊങ്കണ ശെൻ, രാധിക മദൻ, കുമുദ് മിശ്ര, ഷാര്‍ദൂല്‍ ഭരദ്വാജ് തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലുണ്ട്. 


തബുവും അര്‍ജുൻ കപൂറുമടക്കം വൻ താരനിര അണിനിരക്കുന്ന . 'കുത്തേ' എന്ന ചിത്രം പ്രഖ്യാപിച്ചു. 'കുത്തേ' എന്ന സിനിമയുടെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് . 'കുത്തേ' മോഷൻ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തത്. ആസ്‍മാൻ ഭരദ്വാജ് ആണ് 'കുത്തേ' സംവിധാനം ചെയ്യുന്നത്.

View post on Instagram

തബുവിനും അര്‍ജുൻ കപൂറിനും ഒപ്പം നസ്സറുദ്ദിൻ ഷാ, കൊങ്കണ സെൻ, രാധിക മദൻ, കുമുദ് മിശ്ര, ഷാര്‍ദൂല്‍ ഭരദ്വാജ് തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലുണ്ട്. സംവിധായകൻ വിശാല്‍ ഭരദ്വാജിന്റെയും ഗായിക രേഖ ഭരദ്വാജയുടെയും മകനാണ് ചിത്രയുടെ സംവിധായകൻ ആസ്‍മാൻ ഭരദ്വാജ്. വിശാല്‍ ഭരദ്വാജ് സംഗീത സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രങ്ങളില്‍ തബു അഭിനയിച്ചിട്ടുണ്ട്.

ലവ് രഞ്‍ജൻ, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ദ തീഫ് എന്ന സിനിമയുടെ സംവിധായകനെന്ന ശ്രദ്ധേയനാണ് ആസ്‍മാൻ ഭരദ്വാജ്.