വലിയ ഇടവേളയ്ക്കു ശേഷമെത്തുന്ന ആമിര്‍ ഖാന്‍ ചിത്രം

ഈ വര്‍ഷം ബോളിവുഡിന് ഏറ്റവുമധികം പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ പ്രധാനമാണ് ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha). ആമിര്‍ ഖാന്‍ (Aamir Khan) ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ്. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിനു മുന്‍പ് നിരവധി പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആമിര്‍ അവതരിപ്പിക്കുന്ന ലാല്‍ സിംഗ് ഛദ്ദയുടെയും കരീന അവതരിപ്പിക്കുന്ന രൂപയുടെയും കുട്ടിക്കാലം ആണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഇന്നലെ സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 164.50 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആമിര്‍ ഖാന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ചിത്രമാണിത്. ചിത്രത്തിനുവേണ്ടി ശാരീരികമായ വലിയ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രവുമാണ് ഇത്. നാല് വര്‍ഷത്തിനിപ്പുറം റിലീസ് ചെയ്യപ്പെടുന്ന ആമിര്‍ ഖാന്‍ ചിത്രവുമാണ് ഇത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ബഹുഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. കരീന കപൂര്‍, മോന സിംഗ് എന്നിവര്‍ക്കൊപ്പം നാഗ ചൈനത്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ : യുഎസിലും ബിഗ് റിലീസുമായി 'പാപ്പന്‍'; 58 നഗരങ്ങളില്‍ 62 സ്ക്രീനുകള്‍

ചിത്രത്തിനെതിരായ ബഹിഷ്കരണാഹ്വാനത്തില്‍ ആമിര്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. "എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം", ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

Main Ki Karaan? (Video): Laal Singh Chaddha | Aamir, Kareena | Sonu N | Pritam|Amitabh| Romy| Advait