ദുല്‍ഖര്‍ നായകനാകുന്ന സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവുമായി ലക്ഷ്‍മി ഗോപാലസ്വാമി. 

നര്‍ത്തകിയായ തിളങ്ങിയ ലക്ഷ്‍മി ഗോപാലസ്വാമി ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയിട്ടുണ്ട്. കര്‍ണാടകക്കാരിയാണെങ്കിലും മലയാളികള്‍ക്ക് ലക്ഷ്‍മി ഗോപാലസ്വാമി സ്വന്തക്കാരിയാണ്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കി. ഇപോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ലക്ഷ്‍മി ഗോപാലസ്വാമി. ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോയും ലക്ഷ്‍മി ഗോപാലസ്വാമി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദുല്‍ഖറിന്റെ സിനിമയില്‍ അഭിനയിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി ഗോപാലസ്വാമി പറയുന്നു.

മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ നായികയായിട്ടാണ് ലക്ഷ്‍മി ഗോപാലസ്വാമി വെള്ളിത്തിരയിലെത്തുന്നത്. ഇപോള്‍ മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിന്റെ ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ലക്ഷ്‍മി ഗോപാലസ്വാമി. 20 വര്‍ഷം മുമ്പ് ദുല്‍ഖറിന്റെ അച്‍ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇപോള്‍ ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലക്ഷ്‍മി ഗോപാലസ്വാമി പറയുന്നു. ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോയും ലക്ഷ്‍മി ഗോപാലസ്വാമി ഷെയര്‍ ചെയ്‍തിരിക്കുന്നു. ദുല്‍ഖര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിലാണ് ലക്ഷ്‍മി ഗോപാലസ്വാമിയും അഭിനയിക്കുന്നു.

റോഷൻ ആൻഡ്യൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്യുന്നത് ലോഹിതദാസ് ആണ്.