വളരെ ചെറിയ കാലയളവിനുള്ളിലാണ് ലക്ഷ്‍മി നക്ഷത്ര തടി കുറച്ചത്.

അവതാരകയായി മലയാളികളുടെ ഇഷ്‍ട താരമായതാണ് ലക്ഷ്‍മി നക്ഷത്ര. രസകരമായ സംഭാഷണങ്ങളിലൂടെയാണ് ലക്ഷ്‍മി നക്ഷത്ര മലയാളികളുടെ ഇഷ്‍ടം പിടിച്ചുപറ്റിയത്. നിരവധി സ്റ്റേജ് ഈവന്റുകളിലും ലക്ഷ്‍മി നക്ഷത്ര അവതാരകയായി എത്തിയിട്ടുണ്ട്. ഇപോഴിതാ ലക്ഷ്‍മി നക്ഷത്ര തടി കുറച്ചതാണ് ചര്‍ച്ച. ലക്ഷ്‍മി നക്ഷത്ര തന്നെയാണ് ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വളരെ ചെറിയ കാലയളവുകൊണ്ടു തന്നെ താൻ തടി കുറച്ചെന്ന് ലക്ഷ്‍മി നക്ഷത്ര പറയുന്നു.

രാവിലെ മുതല്‍ തടി കുറയ്‍ക്കാൻ ചെയ്യുന്ന കാര്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ മുതല്‍ എന്താണ് താൻ കഴിക്കുന്നതെന്നും ലക്ഷ്‍മി നക്ഷത്ര പറയുന്നു. തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവെച്ച ഉണക്കമുന്തിരിയാണ് പിറ്റേ ദിവസം വെറും വയറ്റില്‍ കുടിക്കുന്നത്. അതുകഴിഞ്ഞ് 15 മിനിട്ട് കഴിഞ്ഞ് റോബസ്റ്റ പഴം കഴിക്കണമെന്നും ലക്ഷ്‍മി നക്ഷത്രി പറയുന്നു. തന്റെ വീഡിയോയില്‍ തന്നെയാണ് ലക്ഷ്‍മി നക്ഷത്ര ഇക്കാര്യം പറയുന്നത്. വളരെ രസകരമായിട്ടാണ് ലക്ഷ്‍മി നക്ഷത്ര ഇക്കാര്യം പറയുന്നത്.

ലക്ഷ്‍മി നക്ഷത്ര ആദ്യം നോക്കിയപ്പോള്‍ 67.8 കിലോയായിരുന്നു തൂക്കം.

എന്നാല്‍ ഡയറ്റൊക്കെ നോക്കി വര്‍ക്ക്ഔട്ടും ചെയ്‍ത് വളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ 63.2 കിലോ ഗ്രാമായി കുറച്ചു.