Asianet News MalayalamAsianet News Malayalam

'ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ', കൊവിഡ് വാക്സീൻ എടുത്ത് ലക്ഷ്‍മി പ്രിയ

ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെയെന്നും ലക്ഷ്‍മി പ്രിയ

Lakshmi priya take Vaccine
Author
Kochi, First Published Jun 12, 2021, 4:46 PM IST

കൊവിഡിനെ പ്രതിരോധിക്കാൻ വാക്സീൻ എടുക്കുകയും പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുക മാത്രമാണ് വഴി. വാക്സീൻ എടുത്തതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി ലക്ഷ്‍മി പ്രിയ. മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ. ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെയെന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.


ലക്ഷ്‍മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

അങ്ങനെ വാക്സീൻ എടുത്തു. സംശയിക്കേണ്ട. പെയ്‍ഡ് ആണ്. രണ്ടാളും എടുത്തു.കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം.നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്‌സീൻ ലഭിയ്ക്കുമല്ലോ. കൊവിഷീൽഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. 

അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്‌സീനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാൻ ഓരോരുത്തർക്കും കഴിയട്ടെ എന്ന് ലക്ഷ്‍മി പ്രിയ.

Follow Us:
Download App:
  • android
  • ios