സുഹൃത്ത് ലോക്ക് ഡൗണ്‍ കാലത്ത് വരച്ച ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ.

കൊവിഡ് 19നെതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ പലരും പല ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. തന്റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതൊക്കെയാണ് മനോഹരമായ ഒരു നാച്വറല്‍ ആര്‍ട്ട് എന്ന് പറഞ്ഞാണ് ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാൻ ഒരു വര വരച്ചാല്‍ വരെ ചെരിഞ്ഞു പോകും. ഇതൊക്കെ കാണുമ്പോഴാണ് ശരിക്കും അസൂയ തോന്നുന്നത്. ജീവനുള്ള പടം പോലെ അല്ലേ. മിസ്റ്റര്‍ ചിന്നൻ എനിക്ക് താങ്കളെ വളരെ ഇഷ്‍ടമാണ് എന്ന് സ്ഥിരം പറയാറുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് സ്‍മിത. അല്ല അങ്ങനെ പറഞ്ഞാല്‍ പോര. പഞ്ച് കുറയ്‍ക്കരുതല്ലോ. ഡോ. സ്‍മിത എന്നും ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ എഴുതിയിരിക്കുന്നു. കൊവിഡ് കാലത്തിന്റെ സൗഹൃദക്കാഴ്‍ചകളാണ് ഇങ്ങനെ വ്യക്തമാകുന്നത്.