പിന്നീട് മികച്ച അഭിപ്രായവും നേടിയ ചിത്രമായിരുന്നു അത്.

സുരേഷ് ഗോപി നായകനായി വന്ന ചിത്രമാണ് രണ്ടാം ഭാവം. രണ്ടാം ഭാവം 2001ലാണ് പ്രദര്‍ശനത്തിനെത്തിയത്. വൻ വിജയം നേടാൻ സാധിച്ചിരുന്നില്ല. സുരേഷ് ഗോപിയുടെ രണ്ടാം ഭാഗം സിനിമ റീമേക്ക് ചെയ്യാൻ അജിത്ത് ആലോചിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കൃഷ്‍ണൻജി, അനന്തകൃഷ്‍ണൻ എന്നീ രണ്ട് കഥാപാത്രങ്ങളായി സുരേഷ് ഗോപി വേഷമിട്ട രണ്ടാം ഭാവത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലടക്കം ആരാധകര്‍ പ്രശംസിച്ച് എഴുതാറുണ്ട്. തിരക്കഥ രഞ്‍ജൻ പ്രമോദ് എഴുതിയപ്പോള്‍ സംവിധാനം ലാല്‍ ജോസായിരുന്നു. തിയറ്ററില്‍ വൻ പരാജയമായ ഒരു ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായ രണ്ടാം ഭാവം. എന്നാല്‍ പിന്നീട് രണ്ടാം ഭാവത്തിന്റ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ വൻ അഭിപ്രായമായിരുന്നു പ്രേക്ഷകര്‍ക്ക്.

തമിഴകത്തിന്റെ പ്രിയ നടൻ അജിത്ത് ചിത്രം റീമേക്ക് ചെയ്യാൻ ആലോചിച്ചിരുന്നു എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. മറ്റ് കമ്മിറ്റ്‍മെന്റ്‍സുകള്‍ രഞ്‍ജൻ പ്രമോദിനുണ്ടായതിനാല്‍ ചിത്രത്തിന്റെ റീമേക്ക് നടക്കാതെ പോകുകായിരുന്നു. രണ്ടാം ഭാവം റീമാസ്റ്റേഡ് പതിപ്പിന്റെ വീഡിയോ മാറ്റ്‍നി നൗവില്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ ഇംഗ്ലീഷ് സബ്‍ടൈറ്റിലിലാണ് ക്വാളിറ്റിയോടെ ചിത്രം കാണാനാകുക.

ലെനയായിരുന്നു സുരേഷ് ഗോപി നായകനായ ചിത്രം രണ്ടാം ഭാവത്തില്‍ നായികയായി എത്തിയിരുന്നത്. തിലകൻ, ബിജു മേനോൻ, ലാല്‍ തുടങ്ങിയവര്‍ക്ക് പുറമേ, നെടുമുടി വേണു, നരേന്ദ്ര പ്രസാദ്, ജനാര്‍ദനൻ, പൂര്‍ണിമ, ജനാര്‍ദ്ദനൻ, ഒടുവില്‍ ഉണ്ണികൃഷ്‍ണൻ, സുകുമാരി ബാല സിംഗ്, സാദിഖ് എന്നിവരും പ്രധാന വേഷത്തിലെത്തി. സുരേഷ് ഗോപി നായകനായ വേറിട്ട ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് കുമാറും വിപിൻ മോഹനുമായിരുന്നു നിര്‍വഹിച്ചത്. സുരേഷ് ഗോപിയുടെ രണ്ടാം ഭാവത്തിന്റെ സംഗീതം വിദ്യാസാഗര്‍ ആണ്.

Read More: കല്‍ക്കി 2024ല്‍ ഇന്ത്യയിലെ പോപ്പുലര്‍ ചിത്രങ്ങളില്‍ ഒന്നാമത്, രണ്ടാമത് മലയാളം ഹിറ്റ്, 10ല്‍ 3ഉം കേരളത്തിന്റെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക