കൊച്ചി: ലാല്‍ ജൂനിയര്‍ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്. ഇദ്ദേഹം വരുത്തിയ ലുക്ക് ചെയ്ഞ്ചാണ് ഇപ്പോള്‍ ചര്‍ച്ച.  തടികുറച്ച്‌ സിക്‌സ്പാക്ക് രൂപത്തില്‍ ജിമ്മില്‍ നില്‍ക്കുന്ന ഫോട്ടോയാണ് തരംഗമാകുന്നത്. തന്റെ പഴയൊരു ചിത്രവും പുതിയ സിക്‌സ് പാക്ക് രൂപവും ചേര്‍ത്തു വച്ച് ജീന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഫോട്ടോ.

പൃഥ്വിരാജിനെ നായകനാക്കി ജീന്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിനുവേണ്ടിയാണ് താന്‍ ഈ മേക്ക് ഓവര്‍ നടത്തിയതെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ജീന്‍ പറയുന്നു. പതിനെട്ടുമാസം കൊണ്ടാണ് ഈ രൂപം വികസിപ്പിച്ചെടുത്തതെന്നും ജീന്‍ പറയുന്നു. ഡ്രൈവിങ് ലൈസന്‍സില്‍ ഒരു വേഷവും ജീന്‍ കൈകാര്യം ചെയ്യുന്നുണ്ട്.

മിയ, ദീപ്തി സതി എന്നിവരാണ് നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനകള്‍. സച്ചിയാണ് തിരക്കഥാകൃത്ത്.