നടനായും സംവിധായകനായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ലാൽ. സാമൂഹ്യമാധ്യമങ്ങൾ സജീവമായ താരം 32 വർഷം പഴക്കമുള്ള തന്റെ വിവാഹ ചിത്രം ആരാധകർക്കായി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കു വച്ചു. മിന്നുകെട്ട് കഴിഞ്ഞ് ഭാര്യ നാൻസിയുമായി ലാൽ പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

32 വർഷങ്ങൾക്കു മുൻപും ഫ്രീക്കനാണല്ലോ ,വിവാഹ വാർഷികാശംസകൾ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകാനായി എത്തുന്ന ബ്രഹമാണ്ഡ ചിത്രം സാഹോയാണ് ലാലിന്റെതായി തിയേറ്ററിലെത്തുന്ന പുതിയ ചിത്രം.