തൂവാനമാകെ എന്ന ഒരു ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.

ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇമ്പം. ദീപക് പറമ്പോലും വേഷമിടുന്ന ഇമ്പത്തിന്റെ സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തില്‍ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബർ 27ന് പ്രദര്‍ശനത്തിനെത്തിയ ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തൂവാനമാകെ എന്ന മനോഹമായ ഗാനം ചിത്രത്തിനായി പാടിയത് ഹിഷാം അബ്‍ദുള്‍ വഹാബും പി എസ് ജയഹരിയും മീനാക്ഷി എം എല്ലുമാണ്. വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‍ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം നിജയ് ജയന്‍ ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ഇമ്പത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിരുന്നു.

ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ഡോ മാത്യു മാമ്പ്രയാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അബിന്‍ എടവനക്കാട്. ഡിസൈന്‍സ് രാഹുൽ രാജ് ആണ്.

പി എസ് ജയഹരിയുടെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ മായികാ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ റിലീസായിരുന്നു. സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍. ആര്‍ട്ട് ആഷിഫ് എടയാടന്‍ ആണ്. കോസ്റ്റ്യൂം സൂര്യ ശേഖര്‍ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ മേക്കപ്പ് മനു മോഹന്‍, സൗണ്ട് റെക്കോർഡിങ് രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് വിനു വിശ്വൻ, ആക്ഷൻ ജിതിൻ വക്കച്ചൻ, സ്റ്റിൽസ് സുമേഷ് സുധാകരൻ, പിആർഒ പി ശിവപ്രസാദ്, മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ് എൽഎൽപി എന്നിവരാണ് ഇമ്പത്തിന്റെ മറ്റ് പ്രവർത്തകർ.

Read More: ജോജു നായകനായ പുലിമട, പുതിയ വീഡിയോ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക