ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കറെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലത മങ്കേഷ്‍കറുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെയാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മുംബൈ കാൻഡി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലത മങ്കേഷ്‍കറെ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ച ലതാ മങ്കേഷ്‍കര്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസത്തെക്കാളും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നു. രാജ്യം ഭാരതരത്ന നല്‍കി ലത മങ്കേഷ്‍കറെ ആദരിച്ചിട്ടുണ്ട്. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്‍ക്ക് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‍കാരവും ലഭിച്ചിട്ടുണ്ട്.