ലതാ മങ്കേഷ്‍കറുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങള്‍.
ലതാ മങ്കേഷ്‍കറെ കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയിലേക്ക് വരിനില്‍ക്കുന്നത് എത്രയത്രെ ഗാനങ്ങളാകും. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ലതാ മങ്കേഷ്‍കര്‍ പാടിയെന്നാണ് കണക്കുകള്‍. പാടിയധിലധികവും ഹിറ്റ് ഗാനങ്ങളാണ് എന്നതാണ് പ്രത്യേകത. ഇതാ ലതാ മങ്കേഷ്‍കര്‍ പാടി ഹിറ്റാക്കിയ 10 പ്രധാന
ഗാനങ്ങള്‍.
1. 'അജീബ് ദാസ്‍ത് ഹേ യേ'
ലതാ മങ്കേഷ്‍കറുടെ സ്വരമാധുരി വ്യക്തമാകുന്ന ഗാനമാണ് 'അജീബ് ദാസ്‍ത് ഹേ യേ'. ശങ്കര്‍ ജയ്‍കിഷന്റെ സംഗീത സംവിധാനത്തില്‍ 'ദില്‍ അപ്‍നെ ഓര്‍ പ്രീത് പരെയ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ലതാ മങ്കേഷ്‍കര്‍ ഗാനം ആലപിച്ചത്.

2. 'ആജ പിയ തൊഹെ പ്യാര്‍ ദു'
'ബഹറോണ്‍ കെ സാപ്‍നെ'യെന്ന ചിത്രത്തിന് വേണ്ടി ആര്‍ ഡി ബര്‍മന്റെ സംഗീതത്തിലായിരുന്നു ലതാ മങ്കേഷ്‍കറുടെ ആലാപനം.

3. 'തുനെ ഓ രംഗീലെ'
ആര്‍ ഡി ബര്‍മന്റെ തന്നെ സംഗീതത്തില്‍ ലതാ മങ്കേഷ്‍കര്‍ പാടിയ ഗാനം.

4. 'ആജ് കല്‍ പാവ് സമീൻ പ്യാര്‍'
ആര്‍ ഡി ബര്‍മന്റെ സംഗീത സംവിധാനത്തില്‍ ഗുല്‍സാറിന്റെ വരികള്‍ ലതാ മങ്കേഷ്‍കര്‍ പാടിയിരിക്കുന്നു.

5. 'യേ സമ, സമ ഹേ യേ പ്യാര്‍ കാ
' 'ജബ് ജബ് ഫൂല്‍ ഖിലേ'യെന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്‍കര്‍ ആലപിച്ചിരിക്കുന്നു.

6. 'ഏ ജാനെ ജാ'
'ഇന്റഖാം' എന്ന ചിത്രത്തിന് വേണ്ടി ലതാ മങ്കേഷ്‍കര്‍ ആലപിച്ചിരിക്കുന്നു.

7. 'ഇൻഹി ലോഗണ്‍ നെ'
'പാകീസ' എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‍കറുടെ ഹിറ്റ് ഗാനം.

8. 'ലാഗ് ജ ഗലെ'
'വൊ കോണ്‍ തി'യെന്ന ചിത്രത്തിലെ ലതാ മങ്കേഷ്‍കറിന്റെ ഹിറ്റ് പ്രണയഗാനം.

9. 'യേ ഗല്ലിയാൻ യേ ചോബാരാ'
'പ്രേം രോഗെ'ന്ന ചിത്രത്തിലെ ക്ലാസിക് ഗാനം ലതാ മങ്കേഷ്‍കര്‍ പാടിയിരിക്കുന്നു.
.
10. 'പിയ ബിന പിയ ബിന'
'അഭിമാൻ' എന്ന ചിത്രത്തിനു വേണ്ടി എസ് ഡി ബര്‍മന്റെ സംഗീതത്തില്‍ ലതാ മങ്കേഷ്‍കര്‍ പാടിയിരിക്കുന്നു.

