മുംബൈ: വിഖ്യാത ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്യാസതടസത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും. സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍.