15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ലത മങ്കേഷ്‌കര്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്.
ലോകത്തിന് മുഴുവൻ കേൾക്കാൻ എത്രയോ പ്രണയഗാനങ്ങൾ സമ്മാനിച്ചാണ് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ (Lata Mangeshkar) മടക്കം. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഇതിഹാസപ്പിറവിയായിരുന്നു ലതാജിയുടേത്. അവർ ജീവിച്ച കാലത്ത് ജീവിക്കാനും ആ പ്രണയഗാനങ്ങൾ (Romantic Song) കേൾക്കാനും ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. 15 ഭാഷകളിലായി നാല്‍പതിനായിരത്തോളം സിനിമാഗാനങ്ങള്‍ ലത മങ്കേഷ്‌കര്‍ ആലപിച്ചു.
ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറുമുണ്ട്. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.
ലതാ ജി പാടിയ മനോഹര പ്രണയഗാനങ്ങളിൽ ചിലത്...
തും ആ ഗയേ ഹോ
1975 ൽ പുറത്തിറങ്ങിയ ആന്ധി എന്ന ചിത്രത്തിനായി ലതാജി പാടിയ ഗാനം. സഞ്ചീവ് കുമാറും സുചിത്ര സെന്നുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗുൽസാറിന്റെ വരികൾക്ക് ആർ ഡി ബർമ്മന്റെ സംഗീതം.
തുജെ ദേഖാ തൊ യെ ജാനാ സനം
1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലെ ജായേൻഗെ എന്ന ഷാരൂഖ് ചിത്രത്തിലെ മനോഹര ഗാനം കുമാർ സനുവിനൊപ്പമാണ് ലതാജി ആലപിച്ചിരിക്കുന്നത്. ബോളിവുഡിലെ എക്കാലത്തെയും മനോഹര ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം ഭീഗി ഭീഗി രാത്തോൻ മേൻ രാജേഷ് ഖന്നയും സീനത്ത് അമനും അഭിനയിച്ച 1974 ൽ പുറത്തിറങ്ങിയ അജനബീ എന്ന ചിത്രത്തിലെ ഗാനം. ലതാ മങ്കേഷ്ക കിഷോർ കുമാറിനൊപ്പം ആലപിച്ച ഈ ഗാനം ഇന്നും പ്രണയം സൂക്ഷിക്കുന്നവരുടെ പ്രിയ ഗാനം.
ഹം കോ ഹമീസെ ചുരാലോ
ഷാൂരൂഖ് ഖാനും ഐശ്വര്യ റായും കേന്ദ്ര കഥാപാത്രങ്ങളായ മൊഹബത്തേൻ എന്ന റൊമാന്റിക് ചിത്രത്തിൽ ലതാ ജി പാടിയ ഗാനം. പ്രണയത്തിന്റെ അനശ്വരത കാണിച്ച ചിത്രത്തിലെ അനശ്വരമായ ഗാനം
ലഗ് ജാ ഗലെ
രാജ മെഹ്തി അലി ഖാന്റെ രചനയിൽ 1964 ൽ പുറത്തിറങ്ങിയ ഈ മനോഹര പ്രണയഗാനത്തിന് സംഗീതം നൽകിയത് മദൻ മോഹൻ ആണ്.

