ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ലത മങ്കേഷ്‍കറെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ലത മങ്കേഷ്‍കര്‍ എന്ന് വാര്‍ത്തകള്‍ വന്നതിനാല്‍ ആരാധകര്‍ ആശാങ്കാകുലരായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ലത മങ്കേഷ്‍കറുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്. പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും. ന്യുമോണിയ ബാധിച്ചിരുന്നു. ഏതൊരാള്‍ക്കും അങ്ങനെയുള്ള അവസ്ഥയില്‍ ആരോഗ്യം വീണ്ടെടുക്കാൻ സമയമെടുക്കും- ആശുപത്രിവൃത്തങ്ങള്‍ പറയുന്നു.   മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ലത മങ്കേഷ്‍കര്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച ഗായികയാണ് ലത മങ്കേഷ്‍കര്‍.