പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാലത്തിൽ പൊലിഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാര്‍(Puneeth Rajkumar) അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസി’ന്റെ(James) ടീസർ പുറത്തുവിട്ടു. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് എന്റർടെയ്നറാണ്. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് പുനീതിന് ശബ്ദം നല്‍കിയത്. ചേതന്‍ കുമാര്‍ ആണ് സംവിധാനം.

പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. അതേസമയം, ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ പറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്. 

ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.