വർഷങ്ങൾക്ക് മുമ്പ് കമലഹാസനും താനും ഒന്നിച്ചഭിനയിച്ച വിക്രം എന്ന സിനിമയെ കുറിച്ചായിരുന്നു നടിയുടെ കുറിപ്പ്.
മലയാള സിനിമയിലെ എവർഗ്രീൻ നായികയാണ് ലിസി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ തന്നെ ചെറിയ ചെറിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ലിസി പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ തമിഴ് ചിത്രം 'വിക്ര'ത്തെ(Vikram) കുറിച്ച് ലിസി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. വർഷങ്ങൾക്ക് മുമ്പ് കമല്‍ഹാസനും താനും ഒന്നിച്ചഭിനയിച്ച വിക്രം എന്ന സിനിമയെ കുറിച്ചായിരുന്നു നടിയുടെ കുറിപ്പ്.
"അന്നും ഇന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സാര്‍ വീണ്ടും വിക്രം എന്ന സിനിമ ചെയ്യുന്നു. ആദ്യ വിക്രമില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പുതിയ സിനിമയുടെ വിഷയം. യഥാര്‍ത്ഥ വിക്രമിന്റെ നായികമാരില്‍ ഒരാളായിരുന്നു ഞാന്‍. സിനിമയില്‍ ഒരു വേഷം ലഭിക്കാത്തതില്‍ നിരാശയുണ്ടെങ്കിലും, ലിസി ലക്ഷ്മി സ്റ്റുഡിയോയില്‍ വിക്രമിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് നടന്നതില്‍ അഭിമാനമുണ്ട്. കമല്‍ സാറും പുതിയ വിക്രം ടീമും എന്റെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു എന്നത് എന്റെ അഭിമാന നിമിഷങ്ങളില്‍ ഒന്നായിരുന്നു. വിക്രം, എന്തൊരു അനുഭവമായിരുന്നു! ലൊക്കേഷനില്‍ മുഴുവന്‍ ടീമിനൊപ്പം ഞാന്‍ എന്റെ പതിനേഴാം പിറന്നാൾ കേക്ക് മുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ബോണ്ട് സിനിമ, രാജസ്ഥാനിൽ ഷൂട്ടിംഗ്, ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍സ്റ്റാറുകളിൽ ഒരാളുമായി (സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു) അഭിനയിക്കുന്നു. ഞാന്‍ പങ്കെടുത്ത ഏറ്റവും വലിയ ക്രൂ. 17 വയസ്സുള്ള ഒരു സ്‌കൂള്‍ പെണ്‍കുട്ടിക്ക്, ഇത് ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷേ ആവേശവും ഉല്ലാസവും വലുതായിരുന്നു. എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്ന്. കമല്‍ സാറിനും ലോകേഷ് കനകരാജിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍", എന്നാണ് ലിസി കുറിച്ചത്.
അതേസമയം, ജൂണ്‍ മൂന്നിനാണ് പുതിയ വിക്രത്തിന്‍റെ റിലീസ്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.
കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തിരക്കിലാണ് ഇപ്പോള്‍ ശിവകാര്‍ത്തികേയൻ. കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്.
