സമ്പത്തില്‍ മുന്നിലുള്ള ഇന്ത്യൻ സിനിമാ താരങ്ങളുടെ ആസ്‍തിയുടെ കണക്കുകള്‍.

ഇന്ത്യയില്‍ പണംവാരുന്ന ഒരു മേഖലയാണ് സിനിമാ ലോകവും. ഇന്ത്യൻ നടൻമാരില്‍ സമ്പന്നൻമാരില്‍ ഒന്നാമനായ താരം ഷാരൂഖ് ഖാനാണ്. പ്രതിഫലത്തിലും ഒന്നാം സ്ഥാനത്ത് ഷാരൂഖാനാണ്. ഷാരൂഖ് ഖാന്റെ ആസ്‍തി 6300 കോടി രൂപയില്‍ അധികമാണ് എന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് അതിശയോക്തി നല്‍കുന്ന ഒരു വസ്‍തുതയായിരിക്കില്ല.

എന്നാല്‍ സമ്പത്തില്‍ രണ്ടാമതുള്ള പുരുഷ താരം രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹൃത്വിക് റോഷനാണ് എന്നത് ആരാധകര്‍ക്ക് ഒരു കൗതുകമാണ്. ഹൃത്വിക് റോഷന്റെ ആസ്‍തി 3101 കോടി രൂപയാണ് എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം സ്ഥാനത്താണ് അമിതാഭ് ബച്ചൻ. വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന ഒരു ബോളിവുഡ് താരമായ അമിതാഭ് ബച്ചന്റെ ആസ്‍തി 3000 കോടി രൂപയാണ് എന്നത് ഒരിക്കലും ഇന്ത്യൻ സിനിമയെ സംബന്ധിച്ച് അമ്പരപ്പിക്കുന്നതല്ല.

സല്‍മാൻ ഖാനും തൊട്ടുപിന്നിലുണ്ട്. നാലാമതുള്ള സല്‍മാൻ ഖാന് 2850 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. അഞ്ചാമതുള്ള അക്ഷയ് കുമാറിന് 2660 കോടി രൂപയാണ് ആസ്‍തി ഉള്ളതെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആറാമതുള്ള ആമിര്‍ ഖാനാകാട്ടെ 1862 കോടിയുടെ ആസ്‍തിയുണ്ട്.

തൊട്ടുപിന്നിലുള്ളത് തെന്നിന്ത്യയുടെ രാം ചരണാണെന്നതും താരങ്ങളുടെ പട്ടികയില്‍ ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രധാന പ്രത്യേകതയായി വിലയിരുത്താവുന്ന ഒന്നാണ്. രാം ചരണ് ആകെ 1370 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പന്നരായ ഇന്ത്യൻ നടൻമാരില്‍ തെന്നിന്ത്യൻ താരം നാഗാര്‍ജുന എട്ടാമത് എത്തിയപ്പോള്‍ 950 കോടിയുടെ ആസ്‍തിയാണ് ആകെ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. തമിഴകത്തി്നറെ രജനികാന്തിന് ആകെ 450 കോടിയുടെ ആസ്‍തിയുണ്ട് എന്നതും തെന്നിന്ത്യയില്‍ നിന്നുള്ള സിനിമാ നടൻമാര്‍ക്കുള്ള ഒമ്പതാമത്തെ പ്രാതിനിധ്യമായി.

Read More: കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവില്‍ മോഹൻലാലിന്റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക