Asianet News MalayalamAsianet News Malayalam

സൗഹൃദത്തിന്‍റെ വേറിട്ട ഭാവവുമായി 'എൽ എൽ ബി'; മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ

എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം

llb life line of bachelors malayalam movie got attention of movie buffs sreenath bhasi nsn
Author
First Published Feb 5, 2024, 12:16 PM IST

ക്യാമ്പസ് സൗഹൃദം പ്രമേയമാക്കി എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത എൽ എൽ ബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) മികച്ച പ്രതികരണങ്ങളുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഫെബ്രുവരി 2 നാണ് റിലീസ് ചെയ്തത്. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ സിനിമ സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളിലൂടെ സഞ്ചരിച്ച് അവരുടെ കോളേജ് പ്രവേശനവും പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഫറൂഖ് എസിപിയാണ് സംവിധായകനായ എ എം സിദ്ദിഖ്.

സൗഹൃദവും ക്യാമ്പസ് രാഷ്ട്രീയവുമെല്ലാം പ്രമേയമാക്കിയ സിനിമകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും അവയിൽ മാറ്റി നിർത്താവുന്ന വിധത്തിലാണ് എൽ എൽ ബി ആവിഷ്കരിച്ചിരിക്കുന്നത്. സസ്പെൻസും ട്വിസ്റ്റുമെല്ലാം നിറച്ച് പ്രേക്ഷകരുടെ ഊഹാപോ​ഹങ്ങളെ അടിമുടി പൊളിച്ചുകൊണ്ടാണ് ചിത്രം സംവിധായകൻ അവതരിപ്പിക്കുന്നത്. കണ്ട് പരിചയിച്ച ക്ലീഷെ സീനുകളില്ല എന്ന് സാരം. ഹാസ്യം, സൗഹൃദം, പ്രണയം എന്നിവയാൽ പൊതിഞ്ഞ ആദ്യ പകുതിയും കല, രാഷ്ട്രീയം, കൊലപാതകം എന്നിവയാൽ ചുറ്റപ്പെട്ട രണ്ടാം പകുതിയും വ്യത്യസ്തമായ മാനങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നു. 

ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രത്തിൽ കാർത്തിക സുരേഷാണ് നായിക. ബിഗ് ബോസ് താരം നാദിറ മെഹ്റിനാണ് സെക്കൻഡ് ഹീറോയിൻ. നടൻ മാമുക്കോയയുടെ മകൻ ആദ്യമായ് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

ഛായാഗ്രഹണം ഫൈസൽ അലി, ചിത്രസംയോജനം അതുൽ വിജയ്, സംഗീതം ബിജി ബാൽ, കൈലാസ്, ഗാനരചന സന്തോഷ് വർമ്മ, മനു മഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു മോൾ സിദ്ദിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, കലാസംവിധാനം സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, മേക്കപ്പ് സജി കാട്ടാക്കട, കോറിയോഗ്രഫി എം ഷെറീഫ്, ഇംതിയാസ്, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് സ്മാർട്ട്‌ കാർവിങ്, പിആർഒ എ എസ് ദിനേശ്, പിആർ ആന്‍ഡ് മാർക്കറ്റിംഗ് തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

ALSO READ : പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആരാധകരെ കണ്ട് വിജയ്; 'ഗോട്ട്' ലൊക്കേഷനില്‍ എത്തിയത് ആയിരങ്ങള്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios