Asianet News MalayalamAsianet News Malayalam

'ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്'; 'എല്‍എല്‍ബി' റിലീസ് നീട്ടി

എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

llb malayalam movie release postponed anoop menon sreenath bhasi nsn
Author
First Published Jan 15, 2024, 11:27 PM IST

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്). ചിത്രത്തിന്‍റെ റിലീസ് നീട്ടിയതായി അണിയറക്കാര്‍ അറിയിച്ചു. ഫെബ്രുവരി 2 ആണ് പുതിയ റിലീസ് തീയതി. 

റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജിബാൽ, കൈലാസ് എന്നിവർ സംഗീതം പകരുന്നു. സിബി, സൽമാൻ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവർക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത്‌ സഞ്ജുവിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

എഡിറ്റർ അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനുമോൾ സിദ്ധിഖ്, കല സുജിത് രാഘവ്, മേക്കപ്പ് സജി കാട്ടാക്കട, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ ജംനാസ് മുഹമ്മദ്, ആക്ഷൻ ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി എം ഷെറീഫ് & ഇംതിയാസ്, കളറിസ്‌റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് സ്മാർട്ട്‌ കാർവിങ്, സ്റ്റിൽസ് ഷിബി ശിവദാസ്, ഡിസൈൻ മനു ഡാവിഞ്ചി, പിആർഒ വൈശാഖ് വടക്കേവീട്, എ എസ് ദിനേശ് & ജിനു അനിൽകുമാർ.

ALSO READ : '4 കെ'യോ '8 കെ'യോ അല്ല '12 കെ' റെസ്റ്റൊറേഷനുമായി ആ കമല്‍ ഹാസന്‍ ചിത്രം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios