'അന്ത അറബിക്കടലോരം' എന്ന ഹിറ്റ് ഗാനം ലൊക്കേഷനിലിരുന്ന് പാടുകയാണ് സുരാജും ടിനിടോമും 

സിനിമാ താരങ്ങളുടെ ലൊക്കേഷന്‍ ദൃശ്യങ്ങളും തമാശകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പല താരങ്ങളും പാട്ടും ടിക്ക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. അന്ത അറബിക്കടലോരം എന്ന ഹിറ്റ് ഗാനം ലൊക്കേഷനിലിരുന്ന് പാടുകയാണ് സുരാജും ടിനിടോമും. 

ആദ്യം പാടാന്‍ വിസമ്മതിക്കുന്ന ടിനിടോമിനെ സുരാജ് നിര്‍ബന്ധിക്കുന്നതും ടിനി പാടുമ്പോള്‍ സുരാജ് മ്യൂസിക്കിടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച താരങ്ങളുടെ ലൊക്കേഷന്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

വീഡിയോ കാണാം