ഇരുമ്പുകൈ മായാവിയില്‍ ആരായിരിക്കും നായകനെന്നും പറയുകയാണ് ലോകേഷ് കനകരാജ്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള കമല്‍ഹാസൻ ചിത്രം വിക്രത്തില്‍ നടൻ സൂര്യയും അതിഥി താരമായി എത്തിയിരുന്നു. റോളക്സ് എന്ന കഥാപാത്രമായി സൂര്യ ചിത്രത്തില്‍ ഞെട്ടിച്ചു. റോളക്സിന് പ്രാധാന്യമുള്ള ഒരു തമിഴ് ചിത്രം ലോകേഷ് കനകരാജ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ സൂര്യ നായകനാകുന്ന മറ്റൊരു സിനിമയും ലോകേഷ് കനകരാജിന്റേതായി ചര്‍ച്ചയാകുകയാണ്.

ഇരുമ്പുകൈ മായാവിയെന്ന ചിത്രത്തില്‍ നായക കഥാപാത്രമായി സൂര്യയെത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുമ്പുകൈ മായാവിക്ക് സംഭവിച്ചത് വെളിപ്പെടുത്തുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. കാര്‍ത്തിക്കായാണ് ആ കഥ എഴുതിയത്. എന്നാല്‍ കാര്‍ത്തിയാണ് തന്നോട് തന്റെ സഹോദരൻ സൂര്യക്കായി എഴുതാൻ അന്ന് ആവശ്യപ്പെട്ടത്. ഞാൻ അങ്ങനെ കഥ വികസിപ്പിച്ചു. അന്ന് ടെക്നിക്കലി താൻ മികച്ചതായിരുന്നില്ലെന്നും പറയുന്നു ലോകേഷ് കനകരാജ്. അത് ഭാവിയില്‍ താൻ എടുക്കുകയാണെങ്കില്‍ ചിത്രത്തില്‍ നായകൻ സൂര്യ ആകും എന്നും സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു.

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രം കങ്കുവയാണ്. തമിഴകത്തിന്റെ സൂര്യ നായകനാകുന്ന കങ്കുവ സിനിമയുടെ ഓഡിയോ ലോഞ്ച് 26ന് ആയിരിക്കും. വൈകുന്നേരം ആറിനാകും താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. നിരവധി സര്‍പ്രൈസുകള്‍ ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായകൻ സിരുത്തൈ ശിവ നേരത്തെ വെളിപ്പെടുത്തിയത് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ഭീഷ്‍മപർവമല്ല ബോഗയ്‍ൻവില്ല, ഇതാ ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്നു, വിശ്വാസം സംവിധായകന്റെ ഗ്യാരന്റിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക