എല്‍സിയുവിന്‍റെ ഭാഗമായി വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു.

ഷോർട് ഫിലിമിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച യുവ സംവിധായകനിരയിൽ ശ്രദ്ധേയനായ ലോകേഷ് കെട്ടിപ്പടുത്തത് എൽസിയു എന്ന സാമ്രാജ്യം ആണ്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ കെട്ടിപ്പടുന്ന ഈ സൗദം ലിയോയിൽ ആണ് ഏറ്റവും ഒടുവിൽ എത്തിയത്. ഇനി വരാനിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളും. ഈ അവസരത്തിൽ എൽസിയുവിൽ രാഘവ ലോറൻസും ഭാ​ഗമാണെന്ന് അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. 

ലോറൻസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആയിരുന്നു ലോകേഷ് കനകരാജിന്റെ പ്രഖ്യാപനം. ബെന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടിട്ടുണ്ട്. മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും മുൻ ചിത്രങ്ങളെ പോലെ തന്നെ ആരാധക പ്രതീക്ഷ ഏറ്റിയിരിക്കുകയാണ് ബെൻസും. 

റീൽസുകൾ ഭരിച്ച 'മനസിലായോ'; രജനിക്കൊപ്പം ആടിത്തകർത്ത മഞ്ജു വാര്യർ, വേട്ടയ്യൻ വീഡിയോ ​ഗാനം

എല്‍സിയുവിന്‍റെ ഭാഗമായി ലിയോയ്ക്ക് ശേഷം വരാനിരിക്കുന്നത് ഒരു ഫീച്ചര്‍ ചിത്രമല്ലെന്നും മറിച്ച് ഒരു ഷോര്‍ട്ട് ഫിലിം ആണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പറഞ്ഞിരുന്നു. പിന്നാലെ ഇതിന്റെ പോസ്റ്ററും റിലീസ് ചെയ്തിരുന്നു. ഒരു ഷോട്ട്, രണ്ട് കഥകള്‍, 24 മണിക്കൂറുകള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. എല്‍സിയുവിന്‍റ 10 മിനിറ്റ് ആമുഖം എന്ന അടിക്കുറിപ്പും പോസ്റ്ററില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ലോകേഷ് കനകരാജ് ആണ്.

Happy Birthday Lawrence sir | Benz | Lokesh Kanagaraj | G Squad | Passion Studios | The Route

അതേസമയം, ലോകേഷ് സിനിമാറ്റിക് യുണിവേഴ്സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു. കൈതി 2വിന് പുറമെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ​ഗെയിം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം