മലയാളത്തിന്റെ പ്രിയ താരവും രജനികാന്തിനൊപ്പം ചിത്രത്തില്‍ ഉണ്ടാകും.

കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാൻ ലോകേഷ് കനകരാജിന് കഴിഞ്ഞിരുന്നു. വിജയ്‍യുടെ പുതിയ ചിത്രം 'ലിയോ'യുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രേക്ഷകശ്രദ്ധയിലുണ്ട്. ലോകേഷ് കനകരാജിന്റെ മറ്റൊരു വമ്പൻ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തായിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'തലൈവര്‍ 171' എന്ന് വിശേഷണപ്പേരുള്ള ചിത്രം ഒരുക്കുക ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.. ബാബു ആന്റണിയാണ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ താനും ഭാഗമാകുമെന്ന് ബാബു ആന്റണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്ന തീര്‍ച്ചയിലാണ് രാജ്യത്തെ പ്രേക്ഷകര്‍.

Scroll to load tweet…

ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: 'ദളപതി 68'ന്റെ ഓഡിയോ, തമിഴ് സിനിമാ ചരിത്രത്തില്‍ റെക്കോര്‍ഡ്

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥ്