തമിഴകത്തെ അത്ഭുതപ്പെടുത്തി സംവിധായകന്റെ പ്രഖ്യാപനം.

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. വൈകാതെ ഇരുവരും ഒന്നിക്കും എന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ശിവകാര്‍ത്തികേയന്റേതായി ഇനി ആദ്യം വരാനിരിക്കുന്ന ചിത്രം അമരന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതിനകം ശിവകാര്‍ത്തികേയനുമായി തിരക്കഥ സംസാരിച്ചുവെന്ന് പറയുകയായിരുന്നു ലോകേഷ് കനകരാജ്. വൈകാതെ ശിവകാര്‍ത്തികേയനുമായി ഒന്നിക്കും എന്നും പറഞ്ഞു ലോകേഷ് കനകരാജ്. ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം അമരൻ തിയറ്ററുകളില്‍ എത്തുന്നത് 2024 ഒക്ടോബര്‍ 31നാണ്.2.47 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക