ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കൈതി. 2017ല്‍ പുറത്തെത്തിയ 'മാനഗര'മാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. 

വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ്‌യുടെ ദീപാവലി ചിത്രം 'ബിഗിലി'നൊപ്പം തീയേറ്ററുകളിലെത്തി പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങുന്ന 'കൈതി'യുടെ സംവിധായകന്‍. നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്ന ഈ പ്രോജക്ടിന്റെ ചില പുതിയ വിവരങ്ങള്‍ പുറത്തുവരികയാണ്. ചിത്രീകരണത്തെ സംബന്ധിച്ചും റിലീസ് തീയ്യതിയെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ദില്ലിയിലാണ് നടക്കുക. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രം 2020 ഏപ്രില്‍ ഒന്‍പതിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Scroll to load tweet…

വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നതിന്റെ പേരില്‍ പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവിക മോഹനന്‍ ആണ് നായിക. ശന്തനു ഭാഗ്യരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്‍ഡ്രിയ ജെറമിയയും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് കൈതി. 2017ല്‍ പുറത്തെത്തിയ 'മാനഗര'മാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം.