തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ സിരുത്തൈ ശിവയുടെ സംവിധാനത്തിലാണ്.   നയൻതാര ആണ് എന്ന ചിത്രത്തിലെ നായിക. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം രജനികാന്തിന്റെ പുതിയ സിനിമയുടെ വാര്‍ത്തകളും പുറത്തുവരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് ചിത്രം മാസ്റ്റര്‍ ആണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ഒക്കെ പുറത്തുവിട്ടിരുന്നു.  അടുത്തിടെ സിനിമയുടെ പുതിയ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അതേസമയം രജനികാന്ത് ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ ലോകേഷ് കനകരാജ് ആരംഭിച്ചിരിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. ഇമോഷണല്‍- ആക്ഷൻ ത്രില്ലറായിരിക്കും ഇത്. ഓഗസ്റ്റ് ആദ്യവാരത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. കമല്‍ഹാസനാണ് രജനികാന്ത് ചിത്രം നിര്‍മ്മിക്കുന്നത്.