Asianet News MalayalamAsianet News Malayalam

വിജയ്‍യുടെ ലിയോ കണ്ട് അനിരുദ്ധ് സംവിധായകന് അയച്ച മെസേജ്, വെളിപ്പെടുത്തി ലോകേഷ് കനകരാജ്

അനിരുദ്ധ് രവിചന്ദര്‍ അയച്ച മെസേജിനെ കുറിച്ച് ലോകേഷ് കനകരാജ്.

Lokesh Kangaraj reveals music director Anirudh Ravichander sent a message after watching Leo film hrk
Author
First Published Oct 15, 2023, 5:54 PM IST

ലിയോയെത്താൻ ഇനി അധികം ദിവസങ്ങളിലില്ല. ലിയോ ആവേശത്തില്‍ അലിയുകയാണ് ആരാധകര്‍. ലിയോയുടെ ഓരോ വിശേഷവും ആരാധകര്‍ ആഘോഷിക്കുകയും ചെയ്യുകയാണ്. ലിയോ കണ്ട് അനിരുദ്ധ് രവിചന്ദ്രൻ സംവിധായകൻ ലോകേഷ് കനകരാജിന് അയച്ച മെസേജാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

അനിരുദ്ധ് രവിചന്ദറിനെ ലിയോ കാണിച്ചതിനെ കുറിച്ച് ലോകേഷ് കനകരാജാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ഹാഫും വെവ്വേറെയാണ് കാണിച്ചത്. കണ്ടശേഷം എനിക്ക് മേസേജയച്ചു. ബ്ലോക്ക് ബ്ലോക്ക്ബസ്‍റ്റര്‍ എന്നായിരുന്നു സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിനറെ മേസേജെന്ന് ഒരു അഭിമുഖത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തി.

യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ഇനി വിജയ്‍യുടെ ലിയോയുടേതായിരിക്കും. വിജയ്‍ നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനും പഠാനും രജനികാന്തിന്റെ ജയിലറുമൊക്കെയാണ്. ആറാഴ്‍ച മുന്നേ യുകെയില്‍ ആഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ ലിയോ റെക്കോര്‍ഡ് തിരുത്തിയത് ചിത്രത്തിന്റ വിതരണക്കാരായ അഹിംസ് എന്റര്‍ടെയ്‍ൻമെന്റാണ് വിജയ്‍യുടെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫിലും വിജയ്‍യുടെ ലിയോയ്‍ക്ക് അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ വിജയ്‍യുടെ ലിയോയുടേതായി 25300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫില്‍ റെക്കോര്‍ഡ് തീര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. രജനികാന്തടക്കമുള്ളവരാണ് വിജയ്‍യുടെ ലിയോയുടെ പിന്നിലാകുക. ബുക്കിംഗില്‍ വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ട് മലേഷ്യയില്‍ നിന്നും അടുത്തിടെ ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. മലേഷ്യയില്‍ വിജയ്‍യുടെ ലിയോയുടെ 25000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

Read More: തെന്നിന്ത്യയില്‍ ഒന്നാമത് ഏത് നായിക?, താരങ്ങളുടെ പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios