Asianet News MalayalamAsianet News Malayalam

'ലോസ്റ്റ്'- വിവാഹ ശേഷമുള്ള ആദ്യ സിനിമ പ്രഖ്യാപിച്ച് യാമി ഗൗതം

സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് യാമി ഗൗതം അറിയിച്ചിരിക്കുന്നത്.

Lost Filming Begins Soon For Yami Gautam First Film Post Wedding
Author
Kochi, First Published Jul 13, 2021, 10:14 PM IST

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് സിനിമയിലെ നായിക യാമി ഗൗതം അടുത്തിടെയാണ് വിവാഹിതയായത്. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധര്‍ ആണ് ഭര്‍ത്താവ്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയാണ് യാമി ഗൗതം. ഇപോഴിതാ യാമി ഗൗതം തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലോസ്റ്റ് എന്ന സിനിമയിലാണ് യാമി ഗൗതം നായികയാകുന്നത്. അനിരുദ്ധ് റോയ് ചൗധരിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് യാമി ഗൗതം അറിയിച്ചിരിക്കുന്നത്. പങ്കജ് കപൂര്‍, രാഹുല്‍ ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ കുടുംബങ്ങളുടെ അനുഗ്രഹത്തോടെയാണ് യാമി ഗൗതം വിവാഹിതയായത്. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. സ്‍നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും പ്രാര്‍ഥനകളും ആശംസകളും ആഗ്രഹിക്കുന്നുവെന്നായിരുന്നു യാമി ഗൗതം വിവാഹ വേളയില്‍ പറഞ്ഞത്.

ഉല്ലാസ ഉത്സാഹ എന്ന കന്നഡ ചിത്രത്തിലൂടെയാണ് 2009ലാണ് യാമി ഗൗതം വെള്ളിത്തിരിയിലെത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios