Asianet News MalayalamAsianet News Malayalam

ലൌവ് ഹാക്കേഴ്‍സ്; വീണ്ടും ഹിന്ദി സിനിമയില്‍ നായികയായി പ്രിയ വാര്യര്‍


കണ്ണിറുക്കല്‍ പാട്ടിലൂടെ ലോകശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. വീണ്ടും ഒരു ഹിന്ദി സിനിമയില്‍ പ്രിയ വാര്യര്‍ നായികയാകുകയാണ് എന്നതാണ് പുതിയ വാര്‍ത്ത.

Love Hackers Priya Prakash Varrier signs second Bollywood film after Sridevi Bungalow
Author
Mumbai, First Published Apr 25, 2019, 1:56 PM IST
  • Facebook
  • Twitter
  • Whatsapp

കണ്ണിറുക്കല്‍ പാട്ടിലൂടെ ലോകശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. വീണ്ടും ഒരു ഹിന്ദി സിനിമയില്‍ പ്രിയ വാര്യര്‍ നായികയാകുകയാണ് എന്നതാണ് പുതിയ വാര്‍ത്ത.

ലൌവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.

Follow Us:
Download App:
  • android
  • ios