മാത്യു തോമസ്, മനോജ് കെ ജയൻ പ്രധാന കഥാപാത്രങ്ങള്‍

സംവിധായകന്‍ ആഷിഖ് അബു ഛായാഗ്രാഹകനാവുന്നു. ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലൗലി എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആഷിഖ് ആണ്. മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ, ആഷ്‌ലി, അരുൺ, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി എ സി ലീല തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേനി എന്റർടെയ്ന്‍‍മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി നായർ,
ഡോ. അമർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺദാസ്, കോ പ്രൊഡ്യൂസർ പ്രമോദ് ജി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ ദീപ്തി അനുരാഗ്, ആർട്ട് ഡയറക്ടർ കൃപേഷ് അയ്യപ്പൻകുട്ടി,
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അലൻ, ആൽബിൻ, സൂരജ്, ബേയ്സിൽ, ജെഫിൻ, ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി, വിഷ്വൽ എഫക്റ്റ്സ് വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്ജ്, പരസ്യകല യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ് ആർ റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ വിമൽ വിജയ്, വിതരണം ഒപിഎം സിനിമാസ്, പി ആർ ഒ എ എസ് ദിനേശ്.

ALSO READ : നിര്‍മ്മാണം റാണ ദ​ഗുബാട്ടി, നായകന്‍ ദുല്‍ഖര്‍; തമിഴ്- തെലുങ്ക് ചിത്രം വരുന്നു

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi