മാത്യു തോമസ് നായകനായ ഫാന്റസി ഴോണറിൽ എത്തിയ ലൗലി ഇന്ന് തിയേറ്ററുകളിലെത്തി.

മാത്യു തോമസ് നായകനായ ഫാന്റസി ഴോണറിൽ എത്തിയ ലൗലി ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തിൽ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്.ഷോർട് ഫിലിം ത്രെഡിൽ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. 


'എല്ലാ സ്ഥലങ്ങളിലും പൊതുവായി കാണാൻ കഴിയുന്നതാണ് ഈച്ചകൾ. ഈച്ച മനുഷ്യരെ പോലെ തന്നെയാണ്. മനുഷ്യൻ ഉറങ്ങുമ്പോൾ ഈച്ച ഉറങ്ങും.നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ഈച്ചയെ ഇങ്ങനെയൊരു പ്ലോട്ടിലേക്ക് കൊണ്ടുവരുമ്പോൾ കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കും അതുകൊണ്ടാണ് ലൗലിയായി ഈച്ചയെ തിരഞ്ഞെടുക്കാൻ കാരണമെന്ന്' സംവിധായകൻ ദിലീഷ് കരുണാകരൻ പറഞ്ഞു. 


ലൗലി പെരുമാറ്റവും സംസാരരീതിയെല്ലാം ഉണ്ണിമായയുടെ റഫറൻസാണ് എടുത്തിരിക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ശബ്ദം ശിവാംഗി കൃഷ്ണകുമാറിന്റേതാണ്. അഭിനേത്രിയും പിന്നണി ഗായികയുമാണ്. എല്ലാ ഷോട്ടുകളിലും ഉണ്ണിമായ അഭിനയിച്ചിരുന്നു. അത് മൊത്തത്തിൽ ഹെൽപ്പ് ചെയ്തു. എല്ലാ ഷോട്ടുകളും ഉണ്ണിമായ അഭിനയിച്ചതിന് ശേഷമാണ് ആനിമേറ്റഡ് ചെയ്തത്. ഉണ്ണിമായ ചെയ്തതിനെ ഈച്ചയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഉണ്ണിമായയാണ് യഥാർത്ഥ ലൗലിയെന്നും സംവിധായകൻ പറഞ്ഞു. 

ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ മാത്യുവിനും ഈച്ചയ്ക്കും പുറമെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.