ലൂസിഫര്‍ തെലുങ്ക് സിനിമയ്‍ക്ക് പേരിട്ടു. 


പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമെന്ന നിലയില്‍ ചര്‍ച്ചയായതാണ് ലൂസിഫര്‍. മോഹൻലാല്‍ നായകനാകുകയും ചെയ്‍തപ്പോള്‍ വലിയ പ്രതീക്ഷയായി ചിത്രത്തിന്. ലൂസിഫര്‍ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ലൂസിഫര്‍ രണ്ടാം ഭാഗമായി എമ്പുരാൻ എത്തുന്നതിനു മുന്നേ സിനിമ തെലുങ്കിലേക്ക് എത്തുമ്പോള്‍ വലിയ ആവേശത്തിലാണ് ആരാധകര്‍.

ചിരഞ്‍ജീവിയാണ് മോഹൻലാലിന്റെ വേഷത്തില്‍ തെലുങ്കില്‍ എത്തുക എന്നതിനാല്‍ അന്നാട്ടിലെ ആരാധകര്‍ ആവേശത്തിലാണ്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ചിരഞ്‍ജീവി തന്നെ അറിയിച്ചിരുന്നു. ഇപോഴിതാ സിനിമയ്‍ക്ക് ഗോഡ്‍ഫാദര്‍ എന്ന് പേരിടാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. 

ചിരഞ്‍ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ നയൻതാരയാണ് നായിക.