ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രം.

ലുക്മാൻ അവറാൻ, വീണ നായർ, ആശ മഠത്തിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കുണ്ടന്നൂരിലെ കുത്സിതലഹള പ്രദർശനത്തിന് ഒരുങ്ങുന്നു. കേഡര്‍ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ട്രെയിലറിലെ തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ നേരത്തെ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ ശ്രദ്ധനേടിയിരുന്നു. 

ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫജു എ വി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ സംഗീതം പകരുന്നു. 

'ഗുരുവായൂരമ്പലനടയിലി'ന് ശേഷം പൃഥ്വിരാജ് - വിപിൻ ദാസ് കോംമ്പോ; 'സന്തോഷ് ട്രോഫി' വരുന്നു

ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ഗായകർ. എഡിറ്റർ അശ്വിൻ ബി, പ്രൊഡക്ഷൻ കൺട്രോളർ അജി പി ജോസഫ്, കല നാരായണൻ, മേക്കപ്പ് ബിജി ബിനോയ്, കോസ്റ്റ്യൂംസ് മിനി സുമേഷ്, പരസ്യകല അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അദിൻ ഒല്ലൂർ, സൗരഭ് ശിവ, സൗണ്ട് ഡിസൈൻ അക്ഷയ് രാജ് കെ, ഇമിൻ ടോം മാത്യൂസ്, വിഎഫ്എക്സ് രൻതീഷ് രാമകൃഷ്ണൻ, ആക്ഷൻ റോബിൻ ടോം, ടൈറ്റിൽ ഡിസൈൻ അനന്തു ഡിസൈൻ, പ്രൊഡക്ഷൻ മാനേജർ നിഖിൽ സി എം, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം