Asianet News MalayalamAsianet News Malayalam

'തുനിവി'ന്റെ റിലീസ് അറിയിച്ച് ദുബായ്‍യുടെ ആകാശത്ത് പോസ്റ്റര്‍ പാറിച്ച് വീണ്ടും സ്‍കൈഡൈവിംഗ്- വീഡിയോ

ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ പുതിയ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

 

Lyca Productions new skydiving video for Thunivu grabs attention
Author
First Published Jan 6, 2023, 11:10 AM IST

അജിത്തിനറെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മഞ്‍ജു വാര്യര്‍ നായികയായും എത്തുന്ന ചിത്രത്തിന്റെ വൻ പ്രമോഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് സ്വന്തമാക്കി അധികം വൈകും തന്നേ ഒരു അപ്‍ഡേറ്റിനെ കുറിച്ച് അറിയിക്കുന്നതിനായി സ്‍കൈഡൈവിംഗ് സംഘടിപ്പിച്ചിരുന്നു. പൊങ്കല്‍ റിലീസായി അജിത്ത് നായകനായ ചിത്രം എത്തുമെന്ന് അറിയിച്ച് വീണ്ടും സ്‍കൈഡൈവിംഗ് നടത്തി ആകാശത്ത് പോസ്റ്റര്‍ പാറിക്കുന്നതിന്റ പുതിയ വീഡിയോയാണ് ലൈക്ക പ്രൊഡക്ഷൻസ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ദുബായ്‍യില്‍ നടത്തിയ പുതിയ സ്‍കൈഡൈവിംഗിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് . 11ന് ആണ് ചിത്രത്തിന്റെ റിലീസ്. 'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍

Follow Us:
Download App:
  • android
  • ios