കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു. 

കൊച്ചി: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ'യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ നടൻ ടോവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ആർദ്രതയും, ഹൃദയസ്പർശിയായും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെയും ഈ ചിത്രം അവതരിപ്പിക്കുന്നു. സാധാരണക്കാരനായ ബസ് കൺഡക്ടർ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഭാര്യയുടെ അകമഴിഞ്ഞ സ്നേഹത്തോടു പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഭർത്താവ്, ഇതിന്റെ രസകരമായ മുഹൂർത്തങ്ങൾക്കിടയിൽത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ കടന്നുവരുന്നതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്.

സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും ആണ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ , എന്നിവർ മറ്റ് സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ്.കെ.യു, വിനീത് തട്ടിൽ,അൽഫി പഞ്ഞിക്കാരൻ സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ജക്സൻ ആന്റണിയുടേതാണ് കഥ.

രചന - അജീഷ് പി തോമസ്, സംഗീതം - ഔസേപ്പച്ചൻ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, ഛായാഗ്രഹണം - വിവേക് ​​മേനോൻ, എഡിറ്റിംഗ് - രതീഷ് രാജ്, ആർട്ട് - സഹസ് ബാല, ഗാനരചന - സിൻ്റോ സണ്ണി, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - എം ആർ രാജകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ - ജിജോ ജോസ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ് - ഗിരീശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ - പി.ശിവപ്രസാദ്, വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.

തന്‍റെ കരിയറിലെ നിര്‍ണ്ണായക പടം; ഷൂട്ടിംഗ് സമയത്തെ വിജയ് പറഞ്ഞു ഈ പടം പൊട്ടും, എന്നിട്ടും അഭിനയിച്ചു.!

'ജെന്‍ വി' നടന്‍ ചാൻസ് പെർഡോമോയ്ക്ക് ദാരുണാന്ത്യം; ഞെട്ടി ഹോളിവുഡ്

Asianet News Bigg Boss