മാധവന്റെ ഭാര്യയുടെ പോസ്റ്റും അതിന് താരം എഴുതിയ കമന്റും ചര്‍ച്ചയാകുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടനാണ് മാധവൻ. തന്റെ ഓരോ വിശേഷങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട്. മാധവന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മാധവന്റെ ഭാര്യയുടെ പോസ്റ്റും അതിന് താരം എഴുതിയ കമന്റുമാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

മാധവന്റെ ഭാര്യ സരിത തങ്ങളുടെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമില്‍ പങ്കുവയ്‍ക്കുകയായിരുന്നു. ഒരാൾ എപ്പോഴും ശരിയായിരിക്കുകയും മറുവശത്ത് ഉള്ള ആള്‍ ഭർത്താവാകുകയും ചെയ്യുന്നതാണ് വിവാഹം എന്നായിരുന്നു ക്യാപ്ഷൻ. ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു, നീ അവളുടെ വലതുവശത്താണെങ്കിൽ പോലും എന്നായിരുന്നു മാധവന്റെ കമന്റ്. എന്തായാലും സരിതയുടെ ക്യാപ്ഷനും മാധവന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മാധവനും സരിതയും 1999 ജൂണിലാണ് വിവാഹിതരായത്.

വേദാന്ത് എന്ന മകനും മാധവൻ- സരിത ദമ്പതികള്‍ക്കുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.