ലയാളത്തിലെ ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് 'മാര' ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തിന് 2.29 മണിക്കൂറാണ് ദൈര്‍ഘ്യം. മാരയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശ്രദ്ധ ശ്രീനാഥ്, അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഉണ്ണി ആറിന്‍റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത് ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തെത്തിയ ചിത്രമാണ് 'ചാര്‍ലി'. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു

ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന മാര നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്. മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്‍റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു.