കഴിഞ്ഞ ദിവസങ്ങളിലായി പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പരീക്ഷകളുടെ ഫലം പുറത്തുവന്നിരുന്നു. നിരവധി പേരാണ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരീക്ഷയില്‍ മികച്ച വിജയം നേടാനാകാത്തവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് നടന്‍ മാധവന്റെ ട്വീറ്റ്. 

ബോര്‍ഡ് എക്‌സാമില്‍ താന്‍ നേടിയ മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ് മാധവന്‍. താന്‍ നേടിയത് വെറും 58 ശതമാനം മാര്‍ക്ക് മാത്രമാണെന്ന് പറയുന്നു താരം. ഒപ്പം കളി ഇതുവരെയും തുടങ്ങിയിട്ടില്ലെന്നും മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം തന്റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍ മകനും അച്ഛനുമൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമയാണ് അടുത്തതായി മാധവന്റേതായി പുറത്തിറങ്ങുന്നത്.