സുരേന്ദ്രൻ പയ്യാനയ്ക്കൽ സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' എന്ന പുതിയ ചിത്രം ജനുവരി 16-ന് തിയേറ്ററുകളിലെത്തുന്നു. 

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനയ്ക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16 മുതൽ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറിയുടെ മാതൃകയിലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർ മിൽ ഉടമസ്ഥനുമായ 40 കഴിഞ്ഞ പുഷ്പാംഗദന്റെ ഏറെ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.

വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടന്‍റെ ശ്രദ്ധേയ കഥാപാത്രമായിരിക്കും ഉണ്ടാവുകയെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിൽ ഉണ്ണിരാജ, സി. എം ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി, നിധിഷ കണ്ണൂർ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാർദ്ദനൻ, പ്യാരിജാൻ, കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്, റീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

അണിയറക്കാര്‍

ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്. ഗിരീഷ് ആമ്പ്ര, അഡ്വ. ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ രൂപേഷ് വെങ്ങളം, ആർട്ട് വിനയൻ വള്ളിക്കുന്ന്, മേക്കപ്പ് പ്യാരി ജാൻ പാരിസ് മേക്ക് ഓവർ, കോസ്റ്റ്യൂം ഡിസൈനർ രാജൻ തടായിൽ, അസോസിയേറ്റ് ഡയറക്ടർ ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി, പശ്ചാത്തല സംഗീതം ശ്രീജിത്ത് റാം, പ്രൊഡക്ഷൻ മാനേജർ രാജീവ് ചേമഞ്ചേരി, വിഷ്ണു ഒ.കെ, സ്റ്റുഡിയോ മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റിൽസ് കൃഷ്ണദാസ് വളയനാട്, ഡിസൈൻസ്‌ സുജിബാൽ വിതരണം മൂവി മാർക്ക്‌ റിലീസ്, പി ആർ ഒ- എ എസ് ദിനേശ്, മനു ശിവൻ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming