ഇതിൽ ഏത് വേഷമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് താരം ചോദിക്കുന്നുണ്ട്. 

ന്റെ സിനിമാ ജീവിതത്തിൽ നടക്കാതെ പോയ ഏതാനും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തെന്നിന്ത്യൻ താരം മാധവൻ. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് നടക്കാതെ പോയ വേഷങ്ങളെ താരം ആരാധകരുമായി പങ്കുവച്ചത്. എട്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് മാധവൻ ഷെയർ ചെയ്തിരിക്കുന്നത്. 

അതില്‍ ഒരു ഫോട്ടോയിൽ ഛത്രപതി ശിവാജി രാജാവിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് മാധവൻ എത്തുന്നത്. ഇതിൽ ഏത് വേഷമാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് താരം ചോദിക്കുന്നുണ്ട്. ഛത്രപതി ശിവാജിയുടെ ലുക്ക് ആണ് ആരാധകരുടെ മനം കവരുന്നത്. എന്നാൽ ഈ വേഷങ്ങളുടെ മറ്റ് വിവരങ്ങളൊന്നും മാധവൻ വെളിപ്പെടുത്തിയിട്ടില്ല.

View post on Instagram

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കെട്രി എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മാധവൻ ചിത്രം. താരം അഭിനയിക്കുന്ന മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്കായ മാരായും അണിയറയിൽ ഒരുങ്ങുകയാണ്.