മാധവൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് നിശബ്‍ദം. ചിത്രത്തിലെ മാധവന്റെ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വയലിൻ വായിക്കുന്ന മാധവനാണ് ഫോട്ടോയിലുള്ളത്. ഒരു സെലിബ്രിറ്റി സംഗീതജ്ഞനായിട്ടാണ് മാധവൻ ചിത്രത്തില്‍ എത്തുന്നതെന്നും പറയുന്നു.  നിങ്ങളുടെ ഹൃദയം കവരുന്നതാകും ആ കഥാപാത്രമെന്ന് സംവിധായകൻ പറയുന്നു.

അനുഷ്‍ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശ‍ബ്‍ദം ഒരുക്കിയിരിക്കുന്നത്. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭുരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.