മകൻ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടൻ മാധവൻ. മകന്റെയും മറ്റ് ടീം അംഗങ്ങളുടെയും ഫോട്ടോയും മാധവൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ഏഷ്യൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻ ഷിപ്പിലാണ് വേദാന്ത് വെളളി മെഡല്‍ നേടിയത്. 4x100m ഫ്രീ സ്റ്റൈലിലാണ് വേദാന്തും ടീമും മെഡല്‍ നേടിയത്. ആദ്യമായാണ് വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍  നേടുന്നത്. ദൈവത്തിന്റെ അനുഗ്രഹം.. വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യമായി മെഡല്‍ നേടി- മാധവൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതി. പതിനാലുകാരനായ വേദാന്ത് സംസ്ഥാനതലങ്ങളിലും അന്താരാഷ്‍ട്ര തലങ്ങളിലും നീന്തലില്‍ മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം മാധവൻ, ഐഎസ്‍ആര്‍ഒ ശാസ്ത്രജ്ഞൻ നമ്പി നാരായാണന്റെ ജീവിതം പ്രമേയമായി ഒരുങ്ങുന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നമ്പി നാരായണനായിട്ടാണ്  മാധവൻ അഭിനയിക്കുന്നത്.