മമ്മൂട്ടി നായകനായി എത്തിയ മധുരരാജയ്‍ക്ക്  വൻ സ്വീകരണമാണ് തീയേറ്ററില്‍ ലഭിച്ചത്.  മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് വൈശാഖ് മധുരരാജ ഒരുക്കിയത്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.  സിനിമയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും ബിഡ് സിനിമാസിന്റെ സിഇഒ ജീവൻ എയ്യാലും മധുരരാജയെ വിദേശത്തേയ്ക്ക് എത്തിക്കാൻ കൈകോര്‍ക്കുകയാണ്. ചൈന, യുക്രൈൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അതാത് ഭാഷകളില്‍ മൊഴി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.