Asianet News MalayalamAsianet News Malayalam

'വിസ്‍മയകരമായ 22 വര്‍ഷങ്ങള്‍', ഫോട്ടോ പങ്കുവെച്ച് മാധുരി ദീക്ഷിത്

ഇരുപത്തിരണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഫോട്ടോകള്‍ പങ്കുവെച്ച് മാധുരി ദീക്ഷിത്.

Madhuri Dixit celebrates her wedding anniversary
Author
Kochi, First Published Oct 17, 2021, 11:27 AM IST

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മാധുരി ദീക്ഷിത് (Madhuri Dixit). എഴുപതില്‍ അധികം ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം കവര്‍ന്ന നടി. മാധുരി ദീക്ഷിത് പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച ഫോട്ടോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു. ഇപ്പോള്‍ ഇരുപത്തിരണ്ടാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഡോ. ശ്രീറാം നേനെയും മാധുരി ദീക്ഷിത്തും. ജീവിതത്തിലെ മനോഹമായ നിമിഷങ്ങളുടെ ഫോട്ോട ആണ് മാധുരി ദീക്ഷിത് പങ്കുവെച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സില്‍ സര്‍ജനായി പ്രവര്‍ത്തിച്ച ഡോ. ശ്രീറാം നേനെയുമായി മാധുരി ദീക്ഷിത്തിന്റെ വിവാഹം നടന്നത് കാലിഫോര്‍ണിയയില്‍ വെച്ചാണ്.

ഭര്‍ത്താവ്  ഡോ. ശ്രീറാം നേനെയുമായി ചേര്‍ന്ന് മാധുരി ദീക്ഷിത് ഒരു നിര്‍മാണ കമ്പനിയും സ്ഥാപിച്ചിരുന്നു.

അബോധ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് വെള്ളിത്തിരയില്‍ എത്തുന്നത്. തേസാബ്,  രാം ലഖൻ , പരിന്ത, ത്രിദേവ്, കിഷൻ കനൈയ്യ, ദിൽ , ഹം ആപ്‍കെ ഹേ കോൺ, ദിൽ തോ പാഗൽ ഹേ തുടങ്ങി ഒട്ടേറെ ഹിറ്റുകളാണ് മാധുരി ദീക്ഷിതിന്റേതായിട്ടുള്ളത്. മാധാരി മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം പത്‍മശ്രീ നല്‍കിയും മാധുരി ദീക്ഷിതിനെ ആദരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios