ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന സിനിമയിലെ നൃത്തരംഗത്തെ കുറിച്ച് മാധുരി ദീക്ഷിത്.

ഗോവിന്ദയും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ബഡെ മിയാൻ ചോട്ടെ മിയാൻ. 1998ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം വലിയ ഹിറ്റായിരുന്നു. രസകരമായി ഒരു പ്രമേയമായിരുന്നു സിനിമ പറഞ്ഞിരുന്നത്. ചിത്രം തിയേറ്ററുകളില്‍ എത്തിയിട്ട് 21 വര്‍ഷം കഴിയുന്നു. ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാധുരി ദീക്ഷിത്.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ വീഡിയോയും മാധുരി ദീക്ഷിത് പങ്കുവച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെയും ഗോവിന്ദയുടെയും ഒപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നു. മികച്ച രണ്ടു നര്‍ത്തകരൊപ്പമുള്ള നൃത്തം ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു. ആ നല്ല നാളുകളുടെ ഓര്‍മ്മകളിലേക്ക് എന്നാണ് മാധുരി ദീക്ഷിത് എഴുതിയിരിക്കുന്നത്. ബഡെ മിയാൻ ചോട്ടെ മിയാനില്‍ മാധുരി ദീക്ഷിത് ആയിട്ടുതന്നെയാണ് താരം നൃത്തരംഗത്ത് എത്തിയത്.