ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ മത്സരാർത്ഥിയായ താഷിയെ രൂക്ഷമായി വിമർശിച്ചു. പ്രേക്ഷകരെ അപമാനിച്ചതിനും അനാവശ്യമായ അക്രമസ്വഭാവം കാണിച്ചതിനും താഷിയെ ഇനിമുതൽ സന്തോഷ് എന്ന് വിളിക്കാൻ അദ്ദേഹം മറ്റ് മത്സരാർത്ഥികൾക്ക് കർശന നിർദ്ദേശം നൽകി.

"ഇനി മുതൽ താഷിയല്ല, സന്തോഷ് ... എല്ലാവരും അവനെ അങ്ങനെ വിളിച്ചാൽ മതി. മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള സ്ഥലമല്ല.നിന്റെ ഷോ ഹൗസിനകത്ത് വേണ്ട, അത് വേണമെങ്കിൽ സ്വന്തം വീട്ടിൽ പോയി ഇറക്കിയാൽ മതി. ഇനി ഷോ ഓഫ് ഇറക്കിയേ മതിയാകൂ എങ്കിൽ നേരെ ഇങ്ങോട്ട് പോരെ , ഞാൻ വാതിൽ തുറന്ന് തരാൻ പറയാം .... അല്ല അവിടെ നിൽക്കണം എന്നുണ്ടെങ്കിൽ മര്യാദായ്‌ക്കൊക്കെ പറഞ്ഞത് കേട്ട് നിൽക്കേണ്ടിവരും. മനസ്സിലായോ ?" ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്ന് താഷി എന്ന സന്തോഷിനെ പൊളിച്ചടുക്കി വലിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. സത്യത്തിൽ പ്രേക്ഷകരെല്ലാം കാത്തിരുന്ന ഒരു മൊമന്റ് കൂടിയായിരുന്നു ഈ ഒട്ടിക്കൽ. അത്രമാത്രം വെറുപ്പിക്കൽ താഷി ഹൗസിനകത്ത് ചെയ്തുകൂട്ടുന്നുണ്ടായിരുന്നു. സ്വയം ഏതാണ്ട് ഗുണ്ടാ നേതാവിനെപ്പോലെ ആയിരുന്നു പല സമയത്തും താഷിയുടെ പെരുമാറ്റം. കലിപ്പ് നോട്ടവും ആറ്റിട്യൂടും ഫിറ്റ് ചെയ്ത് താൻ എന്തോ വലിയ സംഭവമാണെന്ന് കാണിച്ചുകൊണ്ടുള്ള നടത്തവും പെരുമാറ്റവും. പ്രേക്ഷകർക്ക് ആണെങ്കിൽ ഇവന്റെ ഈ സ്വഭാവം കണ്ണെടുത്താൽ കണ്ടുകൂടാ. വലിയ മാസ് ആണെന്ന് കരുതി സന്തോഷ് ചെയ്തുകൂട്ടിയ കാര്യങ്ങൾ വൻ നെഗറ്റീവ് ആയാണ് തിരിച്ചടിച്ചത്.

ഹൗസിൽ നടന്ന ഒരു അടിപിടിക്കിടയിൽ കുറെ ക്യാമറകളും ഇതൊക്കെ കാണാൻ കൊറേ എണ്ണവും എന്ന പരമാർശം താഷി നടത്തിയിരുന്നു. ദേഷ്യം കുറയ്യ്ക്കണമെന്ന് മര്യാദയ്ക്ക് ഒരു തവണ വാണിംഗ് കൊടുത്തുകൊണ്ട് മോഹൻലാൽ തന്നെ നേരിട്ട് പറഞ്ഞതാണ്. വീണ്ടും ആവർത്തിച്ച് ചെയ്യുമ്പോൾ ഇങ്ങനല്ലാതെ പിന്നെങ്ങനെയാണ് പറയുക.താഷി നടത്തിയ പരാമർശത്തെക്കുറിച്ചും മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. താൻ അങ്ങനല്ല ഉദ്ദേശിച്ചത് എന്നും പറഞ്ഞ് ന്യായീകരിക്കുകയാണ് താഷി ചെയ്തുകൊണ്ടിരുന്നത്. പ്രേക്ഷകരോട് മോശമായി സംസാരിച്ചെങ്കിൽ അത് തിരുത്തുകയും മാപ്പ് പറയുകയും ചെയ്യുന്നതിന് പകരം ഈഗോ അടിച്ച് നിൽക്കുന്ന താഷിയെ ആണ് ഇന്നലത്തെ എപ്പിസോഡിൽ കണ്ടത്. അത് കണ്ട മോഹൻലാലിനും വന്നു നല്ല ദേഷ്യം. അതോടെ ലാലേട്ടനും നന്നായിട്ടങ്ങോട്ട് ചൊറിഞ്ഞു. ഇനി മുതൽ താഷിയെ ഹൗസിൽ എല്ലാവരും സന്തോഷ് എന്ന് വിളിച്ചാൽ മതിയെന്നും അടുത്ത മൂന്നാഴ്ചത്തേയ്ക്ക് സന്തോഷിനെ താൻ നേരിട്ട് നോമിനേഷനിലേയ്ക്ക് ഇടുന്നെന്നും മോഹൻലാൽ പറഞ്ഞു. ഇതുകൂടി കേട്ടതോടെ താഷിയ്ക്ക് സകല നിയന്ത്രണവും വിട്ടിട്ടുണ്ട്. സംഭവം സത്യത്തിൽ മോഹൻലാൽ ആയതുകൊണ്ടും വീക്കെൻഡ് എപ്പിസോഡ് ആയതുകൊണ്ടുമാണ് സന്തോഷ് അടങ്ങി നിന്നത് എന്നുവേണം മനസ്സിലാക്കാൻ. ഹൗസിൽ ആരെങ്കിലുമാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഉറപ്പായും അവിടെ അടി പൊട്ടിയേനെ.

താഷിയുടെ ഉറ്റ സുഹൃത്തായ നേഹയോടും താഷിയുടെ ദേഷ്യത്തെപ്പറ്റി ചോദിക്കാൻ മോഹൻലാൽ മറന്നില്ല. എന്തിനും ഏതിനും തഷിയെ ന്യായീകരിക്കുന്ന നേഹയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയായിരുന്നു. താഷി ചേട്ടൻ വീട്ടിൽ ഗുണ്ടായിസമാണെന്നും അയാൾ ദേഷ്യം വന്നാൽ എന്തും ചെയ്യുമെന്നും കൊമ്പൻ മോഹൻലാലിനോട് നേരിട്ട് തന്നെ പറയുകയുണ്ടായി. ഇനി ഒരു തവണ കൂടി താഷി ഇത്തരത്തിൽ പെരുമാറിയാൽ ഫിസിക്കൽ അസാൾട്ടിന് നേരിട്ട് ഞങ്ങൾ നിയമനടപടി സ്വീകരിക്കുമെന്നും അതുകൊണ്ട് ഇതൊരു ലിസ്റ് വാർണിംഗായി എടുത്തുകൊള്ളാൻ പറഞ്ഞുകൊണ്ടുമാണ് ഇന്നലത്തെ വീക്കെൻഡ് എപ്പിസോഡ് മോഹൻലാൽ അവസാനിപ്പിച്ചത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വില നൽകുന്ന, അവരെ മനസ്സിലാക്കുന്ന, അവർക്ക് പറയാനുള്ളത് മത്സരാർത്ഥികളുടെ മുഖത്ത് നോക്കി പറയുന്ന ഒരു മോഹൻലാൽ മാസ് എപ്പിസോഡാണ് സത്യത്തിൽ ഇന്നലെ ബിഗ് ബോസ് ആരാധകർ കണ്ടത്.

YouTube video player