രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്. ഇപ്പോള്‍ മാധുരി ദീക്ഷിത് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും കരീന കപൂര്‍ നല്‍കിയ കമന്റും ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പഴയൊരു യാത്രയില്‍ എടുത്ത ഒരു ഫോട്ടോയാണ് മാധുരി ദീക്ഷിത് ഷെയര്‍ ചെയ്‍തത്. ഇതുപോലുള്ള സമയങ്ങളിൽ, എന്റെ മനസ്സ് കഴിഞ്ഞ വർഷത്തെ സാഹസികമായ യാത്രകളിലേക്ക് പോകുന്നുവെന്നാണ് മാധുരി ദീക്ഷിത് ക്യാപ്ഷൻ എഴുതിയത്. ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. സ്വയം ശ്രദ്ധിക്കുക, എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരിക, റഷ്യയിലെ ഉല്ലാസത്തിന് ശേഷം എന്നാണ് കരീന കപൂര്‍ കമന്റ് നല്‍കിയ കമന്റ്. മാധുരി ദീക്ഷിത് ഷെയര്‍ ചെയ്‍ത ഫോട്ടോകള്‍ മുമ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ നൃത്തത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തും മാധുരി ദീക്ഷിത് സജീവമാണ്.