മഹേഷ് ബാബുവിന്റെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമയാണ് സര്‍കാരു വാരി പാട്ട. മലയാളി താരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് മഹേഷ് ബാബു.

View post on Instagram

ആന്ധയിലെ സംക്രാന്തി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2022 ജനുവരി 22ന് ആണ് ചിത്രത്തിന്റെ റിലീസ്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ എന്റര്‍ടെയ്‍ൻമെന്റാകും ചിത്രമെന്നാണ് മഹേഷ് ബാബു പറയുന്നത്.

അനില്‍ കപൂറായിരിക്കും ചിത്രത്തില്‍ വില്ലനാകുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പരശുറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.