ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. വിജയ ചിത്രങ്ങളില്‍ തുടര്‍ച്ചയായി നായകനായി എത്തുന്ന നടൻ. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മഹേഷ് ബാബു ഒരു ആരാധകനെ സഹായിച്ച കാര്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രതയാണ് ഇക്കാര്യം അറിയിച്ചത്.  ഹൃദയരോഗമുള്ള ഒരു കുട്ടിക്കാണ് മഹേഷ് ബാബുവും ഭാര്യയും സഹായവുമായി എത്തിയത്.

കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹായവുമായി എത്താറുണ്ട് മഹേഷ് ബാബുവും ഭാര്യയും. വിജയവാഡയിലെ ആന്ധ്ര ഹോസ്‍പിറ്റലുമായി സഹകരിച്ചാണ് മഹേഷ് ബാബുവിന്റെ പ്രവര്‍ത്തനം. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ഹൃദയ ശസ്‍ത്രക്രിയയ്‍ക്ക് മഹേഷ് ബാബു സാമ്പത്തിക സഹായം നല്‍കാറുണ്ട്. ഇപോള്‍ ഹൃദയ രോഗിയായ ഷെയ്‍ക് റിഹാൻ എന്ന കുട്ടിക്കാണ് മഹേഷ് ബാബു സഹായവുമായി എത്തിയത്. ഇക്കാര്യം മഹേഷ് ബാബുവിന്റെ ഭാര്യ നമ്രതയാണ് അറിയിച്ചത്. കുട്ടി ഇപോള്‍ സുരക്ഷിതനായിരിക്കുന്നുവെന്നും നമ്രത പറഞ്ഞു.

സര്‍കാരു വാരി പാട്ടയാണ് മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമ.

കീര്‍ത്തി സുരേഷ് ആണ് സര്‍ക്കാരു വാരി പാട്ടയില്‍ നായിക.